അടൂർ: എംസി റോഡിൽ വടക്കടത്തുകാവ് പെട്രോൾ പമ്പിനു സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. തിരുവനന്തപുരം ശ്രീഅവിട്ടത്തിൽ വിമൽ (35), അശ്വിനി (30), ദേവിക (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 6.25നാണ് അപകടം നടന്നത്. അപകടത്തിൽ ഒരു കാറിന്റെ മുൻവശം തകർന്നു.